Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lottery Workers

ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​ർ​ക്ക് ഓ​ണ​സ​മ്മാ​നം; ഉ​ത്സ​വ ബ​ത്ത 1000 രൂ​പ വ​ര്‍​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഓ​ണം ബ​ത്ത വ​ര്‍​ധി​പ്പി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. 1000 രൂ​പ​യാ​ണ് ഉ​ത്സ​വ ബ​ത്ത​യാ​യി വ​ര്‍​ധി​പ്പി​ച്ച​ത്. 26,980 അം​ഗ​ങ്ങ​ള്‍​ക്കും 9,345 പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും. ഇ​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 26.47 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഏ​ജ​ന്‍റു​മാ​ര്‍​ക്കും വി​ല്‍​പ്പ​ന​ക്കാ​ര്‍​ക്കും 8500 രൂ​പ​യും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് 3750 രൂ​പ​യും ല​ഭി​ക്കും.

പു​തു​യു​ഗ യാ​ത്ര​യി​ൽ ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് 1000 രൂ​പ​യു​ടെ വീ​തം വ​ർ​ധ​ന​യാ​ണ് വ​രു​ത്തി​യ​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഏ​ജ​ന്‍റു​മാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഒ​രേ പോ​ലെ തു​ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ 26,980 സ​ജീ​വ അം​ഗ​ങ്ങ​ൾ​ക്കും 9,345 പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും.

അ​തേ​സ​മ​യം കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ തി​രു​വോ​ണം ബം​മ്പ​ർ 2026 ഭാ​ഗ്യ​ക്കു​റി വി​ല്‍​പ്പ​ന ആ​രം​ഭി​ച്ചു. വി​ല്‍​പ്പ​ന ആ​രം​ഭി​ച്ച ആ​ദ്യ ദി​വ​സം ത​ന്നെ 8,72,540 ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്.

Latest News

Corehub Up